കാസര്‍കോട്: കനത്ത കാറ്റിലും മഴയിലും കരിന്തളം കാട്ടിപ്പൊയിലില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവും മകളും ചെറിയ പരിക്കുകളൊടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ശനി പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കാട്ടിപ്പൊയിലിലെ കെസി സുന്ദരന്റെ ഓടിട്ട വീടാണ് ശക്തമായ കാറ്റില്‍ നിലം പതിച്ചത്. തകര്‍ന്ന വീടിനകത്ത് കുടുങ്ങി കിടന്ന സുന്ദരന്റെ ഭാര്യ മിനി, മകള്‍ ശ്രീനന്ദ എന്നിവരെ അയല്‍വാസികള്‍ രക്ഷപ്പെടുത്തി. അയല്‍വാസിയായ മണി എന്ന രാധാകൃഷ്ണന്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂഴ്ന്നു കയറിയാണ് വീട്ടുകാരെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. സെക്യൂരിറ്റി തൊഴിലാളിയായ സുന്ദരന്‍ ജോലി സ്ഥലത്തായിരുന്നു.








