ചട്ടഞ്ചാലിലെ വ്യാപാരസ്ഥാപനങ്ങളില്‍ അടിക്കടി ഉണ്ടാകുന്ന മോഷണങ്ങള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കണം

ചട്ടഞ്ചാല്‍: ചട്ടഞ്ചാലിലെ വ്യാപാരസ്ഥാപനങ്ങളില്‍ അടിക്കടി ഉണ്ടാകുന്ന മോഷണങ്ങള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കണമെന്നും
പ്രിയദര്‍ശിനി സൗജന്യയാത്ര മൂലം ചട്ടഞ്ചാല്‍, പൊയ്നാച്ചി ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഉണ്ടാക്കുന്ന കച്ചവട മാന്ദ്യത്തിനു പരിഹാരം ഉണ്ടാക്കണമെന്നും
കേരളാ വ്യാപാരി വ്യവസായി സമിതി ചട്ടഞ്ചാല്‍- പൊയ്നാച്ചി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സമിതി ജില്ലാ ജോ.സെക്രട്ടറി ശശിധരന്‍ ഉദ്ഘാടനം ചെയ്തു.
അശോകന്‍ അധ്യക്ഷത വഹിച്ചു.
വ്യാപാരമിത്രാ സര്‍ട്ടിഫിക്കറ്റ് ജില്ലാ കമ്മിറ്റി അംഗം വി.കെ ഗോപാലന്‍ വിതരണം ചെയ്തു.
ഏരിയ സെക്രട്ടറി അഷ്‌റഫ് പ്രസംഗിച്ചു. ഭാരവാഹികളായി സെക്ര: കെ നാരായണന്‍,
പ്രസി. പി സുബീഷ് കുമാര്‍, ട്രഷ. വേണുഗോപാലന്‍ എന്നിവരെ തിരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page