സ്വന്തം ചിതയൊരുക്കി വീട്ടമ്മ ആത്മഹത്യ ചെയ്തു; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

 

തൃശൂര്‍: വാടാനപ്പള്ളിയില്‍ വീട്ടമ്മ ചിതയൊരുക്കി ആത്മഹത്യ ചെയ്തു. തൃത്തല്ലൂര്‍ ഏഴാംകല്ല് കോഴിശേരിയില്‍ പരേതനായ രമേശിന്റെ ഭാര്യ ഷൈനി(52)യാണ് മരിച്ചത്. തനിക്കുള്ളതെല്ലാം മകള്‍ക്ക് എന്നെഴുതിയ കുറിപ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. തിങ്കളാഴ്ചയാണ് ആത്മഹത്യചെയ്തത്.
വീട്ടുവളപ്പില്‍ മതിലിനോട് ചേര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വലിച്ചുകെട്ടി വിറകുകള്‍ കൂട്ടി ചിതയൊരുക്കുകയായിരുന്നു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ദുബായിലായിരുന്ന മകള്‍ ബിലു ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടിന്റെ താക്കോല്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലം സൂചിപ്പിക്കുന്ന കുറിപ്പും വീടിനകത്തേയ്ക്ക് കയറിയപ്പോള്‍ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ഇതോടെ അയല്‍വാസികളെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കത്തിത്തീര്‍ന്ന ചിത കണ്ടത്. വീട്ടുവളപ്പില്‍ നിന്ന് തീ ഉയരുന്നത് കണ്ടതായി അയല്‍ക്കാര്‍ പറയുന്നു. മകള്‍ വരുന്നതിനാല്‍ വീട് വൃത്തിയാക്കി മാലിന്യം കത്തിക്കുന്നതാകാമെന്ന് കരുതി അയല്‍ക്കാര്‍ ആരും അന്വേഷിക്കാന്‍ പോയില്ല.
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഷൈനിയുടെ മറ്റൊരു മകള്‍ ഒരുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. ഇതിനുശേഷം ഷൈനി മാനസികമായി അസ്വസ്ഥയായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മൃതദേഹം  ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റുമോര്‍ട്ടം നടത്തി.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page