നീലേശ്വരം മദ്യഷോപ്പിലെ കവര്‍ച്ച; സംഘത്തില്‍ രണ്ടില്‍ കൂടുതല്‍ ആള്‍ക്കാര്‍, ചിത്രങ്ങള്‍ ലഭിച്ചു

കാസര്‍കോട്: നീലേശ്വരം-പാലായി റോഡില്‍ മൂന്നാംകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യഷോപ്പില്‍ കവര്‍ച്ച നടത്തിയ സംഘത്തിന്റെ ചിത്രങ്ങള്‍ പൊലീസിനു ലഭിച്ചു. മദ്യഷോപ്പിലെ സിസിടിവിയില്‍ നിന്ന് മോഷ്ടാക്കളായ രണ്ടു പേരുടെ ചിത്രങ്ങളാണ് ലഭിച്ചത്. ഇവ വിശദമായി പരിശോധിച്ചുവരികയാണ് പൊലീസ് സംഘം. വ്യാഴാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നത്. ചുമര്‍ തുരന്നു അകത്തു കടക്കാനായിരുന്നു ആദ്യ ശ്രമം. ചുമര്‍ തുരന്നുവെങ്കിലും മദ്യക്കുപ്പികള്‍ നിറച്ച കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ അട്ടിവച്ചതിനാല്‍ അതുവഴി അകത്തേക്കു കടക്കാനായില്ല. തുടര്‍ന്ന് ഷട്ടര്‍ പൊളിച്ച് അകത്തു കടന്ന കവര്‍ച്ചക്കാര്‍ ചാക്കില്‍ കെട്ടിവച്ചിരുന്ന നാണയങ്ങളും മദ്യക്കുപ്പികളുമായാണ് കടന്നത്. പത്തുലക്ഷത്തിലേറെ രൂപ സൂക്ഷിച്ചിരുന്ന ലോക്കര്‍ മോഷ്ടാക്കള്‍ക്കു കണ്ടെത്താന്‍ കഴിയാത്തതു കൊണ്ടു മാത്രമാണ് വന്‍ കവര്‍ച്ച പരാജയപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page