കുവൈറ്റ്സിറ്റി: ഇന്ത്യന്‍ സ്വദേശിയെ ഫര്‍വാനിയയില്‍ കൊലപ്പെടുത്തിയ കേസ് അന്വേഷണം ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിച്ചു. അന്വേഷണം തുടരാനാണ് നിര്‍ദ്ദേശം. കേസില്‍ പിടിയിലായ പ്രതിയെ തടങ്കലില്‍ വയ്ക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടതായി അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രതിയെ ബലാത്സംഗം ചെയ്യുകയും ആക്രമണം ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്നു ഇരുകക്ഷികളും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
