അതിരുവിട്ട പ്രണയത്തിന് യുവതി ഒരുപാടു ത്യാഗം ചെയ്തു. ഒടുവില്‍ പൊലീസ് പിടിയില്‍ കുടുങ്ങുകയും ചെയ്തു.
യു പി സ്വദേശിനിയും താനയില്‍ താമസക്കാരിയും വിവാഹിതയും രണ്ടു പെണ്‍മക്കളുടെ മാതാവുമായ സനംഖാന്‍ എന്ന 23 കാരിക്കാണ് പ്രണയ സാഫല്യത്തിനു വേണ്ടി ജീവിതം പാഴാക്കേണ്ടിവന്നത്.
സാമൂഹ്യ മാധ്യമത്തിന്റെ ആരാധികയായ സനംഖാന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പാകിസ്ഥാന്‍കാരനായ യുവാവുമായി പരിചയപ്പെട്ടത്. അതു പിന്നീടു സൗഹൃദത്തിലൂടെ പ്രണയമായി വളര്‍ന്നു.
പ്രണയം സഫലമാവുന്നതിനു യുവതി ആദ്യം ത്യജിച്ചത് ഭര്‍ത്താവിനെയായിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടു മക്കളെയും കൂട്ടി യുവതി പാക്കിസ്ഥാനിലേക്കു പോവുകയും ഇന്‍സ്റ്റഗ്രാം കാമുകനെ കല്യാണം കഴിക്കുകയും ചെയ്തു. ഒരു മാസത്തെ വിസയില്‍ പാകിസ്ഥാനിലേക്കു പോയ യുവതി ആറുമാസം കൂടി അവിടെ കൂടാന്‍ ആഗ്രഹിച്ചു. അതിന് ഇന്ത്യന്‍ അധികൃതരുടെ അനുമതി തേടുകയും ചെയ്തു. എന്നാല്‍ അധികൃതര്‍ യുവതിയുടെ അപേക്ഷ നിരസിച്ചു. മാത്രമല്ല, യുവതി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സുകളുടെ നിരീക്ഷണത്തിലുമായി. പാക്കിസ്ഥാന്‍കാരനായ കാമുകന്റടുത്തേക്കു പോകുന്നതിനു യുവതി തിരിച്ചറിയല്‍ കാര്‍ഡായ ആധാര്‍ വ്യാജമായി ഉണ്ടാക്കുകയായിരുന്നു. ഇതിനു പുറമെ ഒരു പാന്‍ കാര്‍ഡും വ്യാജമായിത്തന്നെ യുവതി ഉണ്ടാക്കിയതായി അധികൃത കേന്ദ്രങ്ങള്‍ കണ്ടുപിടിച്ചു. പാന്‍കാര്‍ഡ് നികുതി സംബന്ധിച്ച വിവരങ്ങള്‍ക്കും തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കും ആധികാരികമായി ഉപയോഗിക്കാവുന്ന രേഖയാണ്. ഇതിനു പുറമെ വ്യാജ പാസ്‌പോര്‍ട്ടുണ്ടാക്കുന്നതിനു വ്യാജ ജനന സര്‍ട്ടിഫിക്കറ്റുമുണ്ടാക്കിയിരുന്നു. അങ്ങനെ വ്യാജ പേരില്‍ വ്യാജ പാസ്‌പോര്‍ട്ടുമുണ്ടാക്കി. ആള് ആകെ മാറി. വ്യാജ പാസ്‌പോര്‍ട്ടിനു പൊലീസ് വേരിഫിക്കേഷനും വിജയകരമായി പൂര്‍ത്തിയാക്കിച്ച യുവതി ആ പാസ്‌പോര്‍ട്ടുപയോഗിച്ചു കഴിഞ്ഞ ഒക്ടോബറില്‍ പാക്കിസ്ഥാനിലേക്കു കന്നിയാത്രയും നടത്തി. രണ്ടുമാസത്തോളം പാക്കിസ്ഥാനില്‍ താമസിച്ച ശേഷമാണ് നാട്ടിലേക്കു തിരിച്ചു വന്നത്. കഴിഞ്ഞ നവംബറില്‍ മാതാവിനു അസുഖം നേരിട്ടതിനെത്തുടര്‍ന്നു നാട്ടിലെത്തിയ ശേഷമാണ് യുവതിയുടെ വ്യാജ രേഖകള്‍ സംബന്ധിച്ച അന്വേഷണം പൊലീസ് ഗൗരവത്തിലാക്കിയത്. വ്യാജ രേഖയുണ്ടാക്കാന്‍ യുവതിക്കു സഹായിയായിരുന്ന വ്യാപാരിക്കെതിരെയും പൊലീസ് കേസെടുത്തു.
പ്രേമം അതിരു കടന്നപ്പോള്‍ എന്തൊക്കെ സഹിച്ചു; എന്നിട്ടും കുടുങ്ങി
- CRIME
- Reading Time: < 1 minute

Subscribe
Login
0 Comments
Oldest
Newest
Most Voted
RELATED NEWS

കര്‍ക്കിടവാവ് 12ന്; പിതൃതര്‍പ്പണത്തിനൊരുങ്ങി തീര്‍ത്ഥ സ്നാനങ്ങള്‍
Wednesday, 5 August 2026, 16:31

കള്ളാറിലെ കോണ്‍ഗ്രസ് നേതാവ് ബി.കെ മുഹമ്മദ് ബോവിക്കാനം അന്തരിച്ചു
Wednesday, 5 August 2026, 15:55

രാജപുരം സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായി
Wednesday, 5 August 2026, 15:41

സി പി എം നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് 18 വര്‍ഷം കഠിന തടവും ലക്ഷം രൂപ വീതം പിഴയും
Wednesday, 5 August 2026, 15:21

അഭിമാന്റെ വീട്ടില്‍ ആദ്യമായി വൈദ്യുതി എത്തി; വിദ്യാര്‍ത്ഥികളായ മക്കളും അയല്‍ക്കാരും സന്തോഷം കൊണ്ടു തുള്ളിച്ചാടി
Wednesday, 5 August 2026, 15:05

കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ പഴയ മേല്‍നടപ്പാലം അടച്ചിട്ടു; ലിഫ്റ്റും പണിമുടക്കി; യാത്രക്കാര്‍ ദുരിതത്തില്‍
Wednesday, 5 August 2026, 14:41

പെര്‍വാഡ് കടപ്പുറത്ത്’എത്തിനോട്ട’ സംഘം: നാട്ടുകാര്‍ ഭീതിയില്‍: പൊലീസില്‍ പരാതി
Wednesday, 5 August 2026, 14:13