മൂന്ന് വയസുകാരനായ മകന് വിഷം നൽകിയ ശേഷം മാതാവ് വിഷം കഴിച്ചു ജീവനൊടുക്കി. ഇടുക്കി കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി രമേശിന്റെ ഭാര്യ ആര്യ മോൾ (24) ആണ് മരിച്ചത്. അപകടനില തരണം ചെയ്ത മകൻ ആരോമൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ കലഹത്തെ തുടർന്നാണ് യുവതി മകനുമൊത്ത് ജീവനൊടുക്കൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയിൽ ആര്യമോളുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട വീട്ടുകാരാണ് തൂക്കുപാലത്തെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആര്യ മോളെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.