അബദ്ധത്തില്‍ പൂട്ട് ലോക്കായി; മണിക്കൂറോളം മുറിയില്‍ കുടുങ്ങിയ അധ്യാപികയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

 

കാസര്‍കോട്: കിടപ്പുമുറിയുടെ വാതില്‍ അബദ്ധത്തില്‍ ലോക്കായി, ഫയര്‍ഫോഴ്സെത്തി ഡോര്‍ ബ്രേക്കര്‍ ഉപയോഗിച്ച് ലോക്ക് തകര്‍ത്ത് മുറിയില്‍ കുടുങ്ങിയ അധ്യാപികയെ രക്ഷപ്പെടുത്തി. അണങ്കൂര്‍ ടിവി സ്റ്റേഷന്‍ റോഡിലെ ഒരു അധ്യാപികയാണ് മുറിയില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പതിവു പോലെ വീടിന്റെ രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലാണ് അധ്യാപിക ഉറങ്ങാന്‍ കിടന്നത്. ചൊവ്വാഴ്ച രാവിലെ എഴുന്നേറ്റ് പുറത്തിറങ്ങാന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഇക്കാര്യം സഹോദരനെ ഫോണില്‍ വിളിച്ചു അറിയിച്ചു. സഹോദരനെത്തി വാതില്‍ തുറക്കുവാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വിഎന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് വീട്ടിലേക്ക് കുതിച്ചെത്തി. ഡോര്‍ ബ്രേക്കര്‍ ഉപയോഗിച്ച് വാതില്‍ തുറന്നതോടെയാണ് അധ്യാപിക പുറത്തിറങ്ങിയത്. ദൗത്യത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ കെ ലിനിന്‍, കെ രാഖില്‍, അരുണ പി നായര്‍ എന്നിവരും പങ്കെടുത്തു.

 

 

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page