നവജാതശിശുവിനെ സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ച സംഭവം; അറസ്റ്റുചെയ്ത മാതാവിനെ തെളിവെടുപ്പിനെത്തിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

 

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പഞ്ചിക്കലില്‍ സ്‌കൂള്‍ വരാന്തയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനുവും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കുഞ്ഞിനെ ഉപേക്ഷിച്ച സ്‌കൂളിലും പരിസരങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. അതേസമയം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞ് ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് ദേലംമ്പാടി പഞ്ചിക്കലില്‍ എസ്വി സ്‌കൂള്‍ വരാന്തയില്‍ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വരാന്തയില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി കുഞ്ഞിനെ ജനറലാശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് പൊലീസ് വീടുവീടാന്തരം നടത്തിയ തെരച്ചിലിലാണ് മാതാവിനെ കണ്ടെത്തിയത്. യുവതി അവിവാഹിതയാണ്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page