മഴയുടെ മറവില്‍ ചന്ദനമരം മുറി; 3 പേര്‍ പിണറായിയില്‍ പിടിയില്‍

 

കണ്ണൂര്‍: ശക്തമായ മഴയുടെ മറവില്‍ ചന്ദനമരം മുറിച്ചു കടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. മാലൂര്‍, ശിവപുരം സ്വദേശികളായ സുമേഷ് നിവാസില്‍ എ. സുധീഷ് (24), പാങ്കളത്ത് വിജേഷ് (35), ഷീന നിവാസില്‍ കെ. ഷാജു (28) എന്നിവരെ പിണറായി എസ്.ഐ ആന്റണി ഡിക്രൂസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. ചന്ദന കടത്തിനു ഉപയോഗിച്ചിരുന്ന കാറും, കത്തി, ആക്സോബ്ലേഡ്, അറക്കവാള്‍ എന്നിവയും കണ്ടെടുത്തു. ശിവപുരം മുസ്ലിം പള്ളിക്കു സമീപത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറിനു അകത്തു കാണപ്പെട്ട യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് ചന്ദനം മുറിച്ചു കടത്തുന്ന സംഘമാണെന്നു വ്യക്തമായതെന്നു പൊലീസ് പറഞ്ഞു. തളിപ്പറമ്പ, കരിമ്പത്തു നിന്നും പിണറായി മൈലുള്ളമൊട്ടയില്‍ നിന്നും മുറിച്ചെടുത്ത ചന്ദന തടികളാണ് കാറില്‍ നിന്നു കണ്ടെടുത്തതെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page