പ്രതിശ്രുത വരനായ ഡ്രൈവറെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 

കാസര്‍കോട്: ഡ്രൈവറായ യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക ഗോളിയഡുക്ക സ്വദേശി ധര്‍മ്മ ദൈവ നിലയത്തിലെ ഡ്രൈവര്‍ ഐത്തപ്പയുടെ മകന്‍ അനില്‍കുമാറാ(26)ണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ചു കിടന്നതായിരുന്നു. രാവിലെ 10 മണിയായിട്ടും ഉണര്‍ന്നിരുന്നില്ല. തുടര്‍ന്ന് വാതില്‍ മുട്ടിയെങ്കിലും അനക്കം കേട്ടില്ല. തുടര്‍ന്ന് അയല്‍വാസികള്‍ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഡിസംബര്‍ മാസം അനില്‍കുമാറിന്റെ വിവാഹം നിശ്ചയിച്ചുറപ്പിച്ചിരുന്നു. മാതാവ്: പരേതയായ ഗുരുവമ്മ. സഹോദരങ്ങള്‍: നിവീന്‍ കുമാര്‍, അനുപ്രിയ, അനുഷ. എല്ലാവരും വിവാഹിതരാണ്.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page