ത്രേസ്യാമ്മയുടെ കൈക്കരുത്തിനു മുന്നില്‍ യുവാക്കള്‍ കീഴടങ്ങി; മാല പൊട്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടു

 

കഴുത്തില്‍ നിന്നു മൂന്നരപ്പവന്‍ തൂക്കമുള്ള മാല പൊട്ടിച്ചോടാനുള്ള യുവാക്കളുടെ ശ്രമത്തെ കടയുടമയായ സ്ത്രീ പരാജയപ്പെടുത്തി. രണ്ടുപേരെയും പിടിച്ചു നിര്‍ത്തി പൊലീസിനു കൈമാറി. ബംഗ്ളൂരു സ്വദേശികളായ രോഹിത് (25), അശോക് (25) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം കര്‍ണാടക നെല്ലിയാടി അണ്ടഹൊളയിലാണ് സംഭവം. സ്‌കൂട്ടറിലെത്തിയ യുവാക്കള്‍ ത്രേസ്യാമ്മ(60)യുടെ ഉടമസ്ഥതയിലുള്ള ഡ്രൈഫ്രൂട്ട് കടയിലെത്തി. ഫ്രൂട്സുകള്‍ തെരഞ്ഞെടുക്കുന്നുവെന്ന വ്യാജേന ഇരുവരും കടയില്‍ ചുറ്റിക്കറങ്ങി. ഇതിനിടയിലാണ് ത്രേസ്യാമ്മയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അക്രമികളില്‍ ഒരാളുടെ കൈയ്യില്‍ മുറുകെ പിടിച്ച ത്രേസ്യാമ്മ, രണ്ടാമനെ തൊഴിച്ച് താഴെയിടുകയും ബഹളം വെക്കുകയും ചെയ്തു. ബഹളം കേട്ട് ആള്‍ക്കാര്‍ ഓടിക്കൂടി ഇരുവരെയും തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിച്ചു. ഉപ്പിനങ്ങാടി പൊലീസ് സ്ഥലത്തെത്തി രോഹിതിനെയും അശോകിനെയും കസ്റ്റഡിയിലെടുത്തു. ഇരുവരും എത്തിയ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ടെസ്റ്റ് ഡ്രൈവിംഗ് എന്നു പറഞ്ഞാണ് വാഹനബ്രോക്കറില്‍ നിന്ന് സ്‌കൂട്ടര്‍ വാങ്ങിച്ചതെന്നു അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page