ബേക്കലില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഒരാള്‍ പിടിയില്‍

കാസര്‍കോട്: മദ്രസയിലേക്കു നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ കെട്ടിടത്തിലെ മുറിയില്‍ പൂട്ടിയിട്ട് വായില്‍ തുണി തിരുകി പീഡിപ്പിച്ച കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വൈദ്യ പരിശോധന നടത്തുന്നതോടെ നാടിനെ നടുക്കിയ കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
ജൂണ്‍ 18ന് രാവിലെ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. മദ്രസയിലേക്ക് നടന്നു പോവുകയായിരുന്നു 11 വയസുകാരി. ഇതിനിടയില്‍ വാഹനത്തിലെത്തിയ ഒരാള്‍ കുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് കേസ്. പിന്നീട് ആളൊഴിഞ്ഞ കെട്ടിടത്തിലെ മുറിയിലെത്തിച്ച ശേഷം അകത്തു നിന്നും വാതില്‍ പൂട്ടുകയും കുട്ടിയുടെ കഴുത്തില്‍ ഉണ്ടായിരുന്ന ഷാള്‍ വായില്‍ തിരുകിയ ശേഷം പീഡിപ്പിച്ചുവെന്നുമാണ് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ പറയുന്നത്.
സംഭവത്തിനു ശേഷം പെണ്‍കുട്ടി ക്ലാസിലെത്തിയിരുന്നു. വയറുവേദന കാരണം ക്ലാസില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. പെണ്‍കുട്ടി വയറുവേദനയെന്നു അറിയിച്ചതിനെത്തുടര്‍ന്ന് അധ്യാപകന്‍ ആശുപത്രിയിലെത്തിച്ചു വൈദ്യസഹായം നല്‍കി. ഈ സമയത്തും പെണ്‍കുട്ടി തനിക്കുണ്ടായ അനുഭവം പറഞ്ഞിരുന്നില്ല. ഏതാനും ദിവസം മുമ്പ് പെണ്‍കുട്ടി തന്റെ മൂത്ത സഹോദരിയോട് വിവരം പറഞ്ഞതോടെയാണ് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി മയക്കുമരുന്നു വിതരണസംഘവുമായി ബന്ധമുള്ള ആളാണെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page