കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ ഉള്ളാളിലെ ബന്ധുവീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയി; വിദ്യാനഗറിലെ കാപ്പ കേസ് പ്രതി അറസ്റ്റില്‍

മംഗ്‌ളൂരു: ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്ന ബി.സി.എ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ കാപ്പ കേസ് പ്രതി മംഗ്‌ളൂരുവില്‍ അറസ്റ്റില്‍. വിദ്യാനഗര്‍, ഇസത്ത് നഗറിലെ മുഹമ്മദ് അഷ്ഫാഖിനെയാണ് പാണ്ഡേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഉള്ളാളിലെ ബന്ധുവീട്ടില്‍ താമസിച്ചു പഠിച്ചുവരികയായിരുന്ന 20 കാരിയെ തട്ടിക്കൊണ്ടു പോയി മംഗ്‌ളൂരുവിലെ ഒരു കെട്ടിടത്തില്‍ താമസിപ്പിച്ചുവരികയായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം കേസെടുത്തു അന്വേഷിച്ചുവരുന്നതിനിടയില്‍ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞാണ് പെണ്‍കുട്ടിയുള്ള സ്ഥലം പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ മഹിളാഹോമിലേക്ക് മാറ്റി. അറസ്റ്റിലായ അഷ്ഫാഖിനു വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ കാപ്പ കേസുണ്ട്. പത്തോളം കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, പാവൂരില്‍ മധ്യവയസ്‌കനെ വീട്ടില്‍ നിന്ന് തട്ടി കൊണ്ടുപോയി; റാഞ്ചലിന് പിന്നില്‍ ഒരുകോടി രൂപയുടെ ഇടപാടാണെന്ന സംശയം; പൊലീസ് അന്വേഷണത്തില്‍: തട്ടിക്കൊണ്ടുപോയ ആളെ ഇന്ന് തിരിച്ചെത്തിക്കാമെന്ന് റാഞ്ചികള്‍ ഉറപ്പ് നല്‍കിയതായി സംസാരം

You cannot copy content of this page