കണ്ണൂര്‍: പാനൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ ടെമ്പോ ട്രാവലര്‍ അടിച്ചു തകര്‍ത്തു. തങ്ങള്‍ പീടികയിലെ കാവില്‍ ആകാശിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് തകര്‍ത്തത്. ഇന്ന് (ചൊവ്വ) പുലര്‍ച്ചെയോടെയാണ് സംഭവം. അക്രമത്തില്‍ വാഹനത്തിന്റെ ഇരു വശത്തെയും മുന്‍വശത്തെയും ചില്ലുകള്‍ തകര്‍ന്നു. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്നു കാണിച്ച് ആകാശ് പാനൂര്‍ പൊലീസില്‍ പരാതി നല്‍കി.






