കാസര്‍കോട്: പെരിയ ചെക്കിപ്പളളത്ത് ക്വാര്‍ട്ടേഴ്‌സിന് സമീപം കഞ്ചാവ് ചെടി കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് സമീപത്തുനിന്നാണ് ഏകദേശം 126 സെന്റീമീറ്റര്‍ നീളം ഉയരമുള്ള ചെടി ബേക്കല്‍ പൊലീസ് കണ്ടെത്തിയത്. ഇത് ആരാണ് നട്ടുപിടിപ്പിച്ചത് എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. ജില്ലാ പൊലീസ് മേധാവി പി നിധിന്‍ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡിവൈ.എസ്.പി പി.കെ. ആസാദിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറും സംഘവും സ്ഥലത്തെത്തി ചെടി കസ്റ്റഡിയിലെടുത്തു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലയില്‍ ലഹരി മാഫിയക്കെതിരെയുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.






