കാസര്‍കോട് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; 13 വരെ മഞ്ഞ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശപ്രദേശങ്ങളില്‍ ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസവും ഉയര്‍ന്ന തിരമാലയും ഉണ്ടാകാനിടയുണ്ടെന്ന് സമുദ്ര ഗവേഷണ കേന്ദ്രം(എഎന്‍സിഒഐ) അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും 11നും 12നും കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. 12 ന് കോഴിക്കോട് ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട് 13 വരെ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. വടക്കന്‍ കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page