മംഗ്‌ളൂരു: പ്രമുഖ യക്ഷഗാന കലാകാരന്‍ കുമ്പള ശ്രീധര്‍ റാവു (76) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 50 വര്‍ഷക്കാലം പ്രശസ്തമായ ധര്‍മ്മസ്ഥലമേളയില്‍ പ്രവര്‍ത്തിച്ചു. കൂഡ്‌ലു, മുല്‍ക്കിമേളകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീധര്‍റാവുവിന്റെ സ്ത്രീ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുമ്പള, നാരായണമംഗലം സ്വദേശിയായ ഇദ്ദേഹം ഉപ്പിനങ്ങാടി, നെക്കിലാടി ശാന്തിനഗറിലായിരുന്നു താമസം.
ഭാര്യ: സുലോചന. മക്കള്‍: ഗണേശ് പ്രസാദ് (പത്രപ്രവര്‍ത്തകന്‍, ബംഗ്‌ളൂരു), കൃഷ്ണപ്രസാദ്, ദേവി പ്രസാദ്.
