കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു, പാമ്പു ചത്തു; യുവാവ് രക്ഷപ്പെട്ടു

കടിച്ച പാമ്പിനെ റെയില്‍വെ ജീവനക്കാരനായ യുവാവ് തിരിച്ചു കടിച്ചു. പാമ്പു ചത്തു; യുവാവിനെ സഹപ്രവര്‍ത്തകര്‍ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി. ബീഹാറിലെ രജൗറി മേഖലയിലാണ് സംഭവം. റെയില്‍വെ ജീവനക്കാരനായ സന്തോഷ് ലോഹാനാണ് ജോലിക്കിടയില്‍ പാമ്പ് കടിയേറ്റത്. ഒട്ടും പേടിക്കാതെ യുവാവ് തന്നെ കടിച്ച പാമ്പിനെ രണ്ട് തവണ തിരിച്ചു കടിച്ചു. ഇതോടെ കടിച്ച പാമ്പ് ചത്തു. എന്നാല്‍ അപകടം മനസ്സിലാക്കിയ സന്തോഷിന്റെ സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. കൃത്യസമയത്ത് തക്ക ചികിത്സ ലഭിച്ചതിനാലാണ് സന്തോഷിന്റെ ജീവന്‍ രക്ഷപ്പെട്ടതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചാല്‍ വിഷമേല്‍ക്കില്ലെന്ന വിശ്വാസപ്രകാരമാണ് തിരിച്ചു കടിച്ചതെന്നാണ് സന്തോഷ് പറയുന്നത്. എന്തായാലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് സഹപ്രവര്‍ത്തകര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page