40വര്‍ഷത്തിനുശേഷം മക്കള്‍ക്ക് അച്ഛനെ തിരിച്ചുകിട്ടി; ശാസ്താംകോട്ട സ്വദേശി കുടുംബത്തോടൊപ്പം മടങ്ങി; മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം സാക്ഷ്യം വഹിച്ചത് വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക്

കാസര്‍കോട്: നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വീടുവിട്ടിറങ്ങിയ അച്ഛനെ 40 വര്‍ഷങ്ങള്‍ക്കുശേഷം മക്കള്‍ക്ക് തിരിച്ചുകിട്ടി. നീലേശ്വരത്തിനു സമീപത്തെ മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ് അധികൃതരുടെ നിരന്തരമായ പരിശ്രമത്തിലൂടെയാണ് കൊല്ലം, ശാസ്താംകോട്ട സ്വദേശിയായ ലീന്‍ അഗസ്റ്റിന്‍ കുടുംബവുമായി വീണ്ടും ഒന്നിച്ചത്.
40 വര്‍ഷം മുമ്പാണ് ലീന്‍ അഗസ്റ്റിന്‍ കുടുംബത്തില്‍ നിന്ന് അകന്ന് പോയത്. പല സ്ഥലങ്ങളിലും കഴിഞ്ഞ ശേഷം 16 വര്‍ഷം മുമ്പാണ് മലപ്പച്ചേരിയിലെ ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തില്‍ എത്തിയത്.
അച്ഛനെ കാണാതായതിനെ തുടര്‍ന്ന് മക്കള്‍ വര്‍ഷങ്ങളോളം പല സ്ഥലങ്ങളിലും അന്വേഷിച്ചിരുന്നെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അച്ഛന്‍ മരണപ്പെട്ടിരിക്കാമെന്ന ധാരണയിലായിരുന്നു രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.
ഇതിനിടെ സ്ഥാപന അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ലീന്‍ അഗസ്റ്റിന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മക്കളുമായി ബന്ധപ്പെടുകയും പിതാവ് ജീവനോടെയുണ്ടെന്ന വിവരം അറിയിക്കുകയും ചെയ്തു.
വിവരം ലഭിച്ചതോടെ മക്കള്‍ കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തുകയും 40 വര്‍ഷങ്ങള്‍ക്കുശേഷം പിതാവിനെ നേരില്‍ കാണുകയും ചെയ്തു. ഏറെ വികാരനിര്‍ഭരമായ കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ അച്ഛനെ മക്കള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ 20 വര്‍ഷത്തോളമായി ആരോരുമില്ലാത്തവര്‍ക്കും കുടുംബത്തില്‍ നിന്ന് അകന്നുപോയവര്‍ക്കും സംരക്ഷണവും അഭയവും നല്‍കിവരുന്ന സ്ഥാപനമാണ് ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ്. നിലവില്‍ 120 പേര്‍ക്ക് സ്ഥാപനം അഭയവും പരിചരണവും നല്‍കിവരുന്നു. സുമനസ്സുകളായ വ്യക്തികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്താലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
40വര്‍ഷത്തിനുശേഷം മക്കള്‍ക്ക് അച്ഛനെ തിരിച്ചുകിട്ടി; ശാസ്താംകോട്ട സ്വദേശി കുടുംബത്തോടൊപ്പം മടങ്ങി; മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം സാക്ഷ്യം വഹിച്ചത് വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക്
Scroll to top

You cannot copy content of this page