പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി; ലഹരി പാനീയം നല്‍കി കൂട്ടബലാത്സംഗത്തിനു ഇരയാക്കി, സംഭവം പുറത്തായത് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ

ഹൈദരാബാദ്: പത്തുവയസ്സുള്ള പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മയക്കുമരുന്നു കലര്‍ത്തിയ പാനീയം കുടിപ്പിച്ചു മയക്കിയ ശേഷമായിരുന്നു സംഭവം. എന്നാല്‍ സംഭവം പുറം ലോകം അറിഞ്ഞിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനം നടന്നതായും ഗര്‍ഭിണിയാണെന്നും വ്യക്തമായത്. ഇതേ തുടര്‍ന്ന് കേസെടുത്ത പൊലീസ് പത്തു പേരെ അറസ്റ്റു ചെയ്തു.
കാര്‍ ഡ്രൈവര്‍ ചക്കോലു നരേഷ്(26), കൂലിപ്പണിക്കാരനായ ബാലാജി (22), സിപംഗ വിജയകുമാര്‍ (22), മുന്‍സിപ്പല്‍ ജീവനക്കാരനായ കൃഷ്ണ (22) തൊണ്ടെ കിരണ്‍ കുമാര്‍ (26),ടിഫിന്‍ സെന്റര്‍ ജീവനക്കാരന്‍ അജയ് (23). ഡെലിവറി ബോയ് ജയിംസ് സേവ്യര്‍ (24), വാട്ടര്‍ബോട്ടില്‍ വില്‍പ്പനക്കാരന്‍ ദീപക് (25), ചായക്കടക്കാരന്‍ ഇഞ്ചമുറി മധു(30), സമ്പവത്ഹത്യാനായിക്(25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ വിജയകുമാറും നരേഷും ചേര്‍ന്നാണ് പെണ്‍കുട്ടിയെ മറ്റൊരാള്‍ ഇടനിലക്കാരനായി തട്ടിക്കൊണ്ട് പോയത്. പിന്നീട് മറ്റു പ്രതികള്‍ക്ക് കൈമാറുകയും അവരും പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page