പയ്യന്നൂര്‍: ബലാത്സംഗക്കേസില്‍ മുങ്ങിനടന്ന മധ്യവയസ്കനെ പയ്യന്നൂര്‍ പൊലീസ് പിടികൂടി. കോറോം മുതിയലത്ത് താമസക്കാരനായ വെള്ളച്ചാല്‍, പുത്തിലോട്ട് സ്വദേശി രമേശന് പുതുക്കാരനെ (56) ആണ് അറസ്റ്റ് ചെയ്തത്. 2016ല്‍ പയ്യന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലെ പ്രതിയാണിയാള്‍. ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. മുതിയലത്തെ വീട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. സീനിയര്‍ സിവിൽ പൊലീസ് ഓഫീസർ ഷൈജു, സി.പി.ഒമാരായ സുഖില്‍, മൃദുല, സജീഷ് എന്നിവരടങ്ങിയ സംഘമാണ് രമേശനെ പിടികൂടിയത്.







