15 വര്‍ഷം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; 4 പേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: 15 വര്‍ഷം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ഇതേ തുടര്‍ന്ന് മൃതദേഹം കുഴിച്ചിട്ടുവെന്നു സംശയിക്കുന്ന സ്ഥലം കുഴിച്ച് പരിശോധന നടത്താന്‍ പൊലീസ് ഒരുക്കം തുടങ്ങി. 15 വര്‍ഷം മുമ്പ് മാന്നാറില്‍ നിന്ന് കാണാതായ കല (20)യെന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് സംശയിക്കുന്നത്. പെണ്‍കുട്ടിയെ കാണാതായതിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തിരോധാന കേസ് പഴയപടി തുടരുന്നതിനിടയിലാണ് ചില രഹസ്യ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് യുവതിയെ കൊലപ്പെടുത്തി മൃതദേഹം താമസിച്ചിരുന്ന സ്ഥലത്ത് തന്നെ കുഴിച്ചിട്ടതായി സംശയം ബലപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് കസ്റ്റഡിയിലുള്ളത്. മൃതദേഹം കണ്ടെത്തിയാല്‍ മാത്രമേ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയുള്ളു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല
Scroll to top

You cannot copy content of this page