യൂ ട്യൂബില്‍ റീച്ച് കിട്ടണം; യൂട്യൂബറായ നീലേശ്വര്‍ കൂറ്റന്‍ ടവറില്‍ കയറി; പിന്നീട് സംഭവിച്ചത്

യൂട്യൂബില്‍ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈല്‍ ടവറിന് മുകളില്‍ കയറിയ യുവാവ് താഴെയിറങ്ങാനാവാതെ കുടുങ്ങിപ്പോയി. ഒടുവില്‍ പൊലീസും സന്നദ്ധപ്രവര്‍ത്തകരും അഞ്ച് മണിക്കൂറോളം പരിശ്രമിച്ചതിനുശേഷം യൂട്യൂബറായ നീലേശ്വറിനെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലായിരുന്നു സംഭവം. ‘നീലേശ്വര്‍22’ എന്ന പേരുളള യൂട്യൂബ് ചാനലാണ് യുവാവിനുളളത്. 8,87,000 സബ്‌സ്‌ക്രൈബര്‍മാരുണ്ട്. സാഹസിക രംഗങ്ങള്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്താല്‍ ചാനല്‍ വൈറലാകുമെന്ന് കരുതിയാണ് യുാവാവ് ടവറില്‍ കയറിയത്. ഒരു സുഹൃത്തിനോടൊപ്പമാണ് നീലേശ്വര്‍ ടവറിനടുത്ത് എത്തിയത്. യുവാവ് ടവറിലേക്ക് അതിസാഹസികമായി കയറുന്നത് സുഹൃത്ത് ചിത്രീകരിക്കുകയും ചെയ്തു. ഇതിനിടയില്‍ നീലേശ്വര്‍ ടവറില്‍ കുടുങ്ങി പോകുകയായിരുന്നു. സംഭവം കണ്ട പ്രദേശവാസികള്‍ ടവറിനടുത്തേക്ക് ഓടിക്കൂടി. ഇതോടെ വീഡിയോ ചിത്രീകരിച്ച സുഹൃത്ത് രക്ഷപ്പെടുകയും ചെയ്തു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എകദേശം അഞ്ച് മണിക്കൂര്‍ സമയമെടുത്താണ് നീലേശ്വറിനെ സുരക്ഷിതമായി നിലത്തിറക്കിയത്. സോഷ്യല്‍മീഡിയയില്‍ പ്രശസ്തിക്കുവേണ്ടി ഇത്തരത്തിലുളള കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page