കണ്ണനെ സാക്ഷിയാക്കി ശ്രീജു മീരാനന്ദനെ സ്വന്തമാക്കി; ഭര്‍ത്താവിനൊപ്പം ലണ്ടനിലേയ്ക്ക് പറക്കുമോ?

ഗുരുവായൂര്‍: കണ്ണനെ സാക്ഷിയാക്കി ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീരാനന്ദന്‍, ശ്രീജുവിന്റെ കഴുത്തില്‍ വരണമാല ചാര്‍ത്തി. മീര ഇനി ഭര്‍ത്താവിനൊപ്പം ലണ്ടനിലേയ്ക്ക് പറക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മീരാനന്ദന്റെയും ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവിന്റെയും വിവാഹം ഇരുവീട്ടുകാരും നിശ്ചയിച്ചുറപ്പിച്ചതാണ്. ശനിയാഴ്ച പുലര്‍ച്ചെ നടന്ന വിവാഹ ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമാണ് സംബന്ധിച്ചത്. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.
പിന്നീട് ഇരുവീട്ടുകാരുടെയും താല്‍പ്പര്യത്തോടെയാണ് വിവാഹം ഉറപ്പിച്ചത്.
‘മുല്ല’ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് മീരനന്ദന്‍. തനി നാടന്‍ ലുക്കിലെത്തി പ്രേക്ഷകരെ രസിപ്പിച്ച മീര ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്.
വിവാഹിതയാകുന്ന വിവരം അടുത്തിടെ സോഷ്യല്‍ മീഡിയ വഴി മീര പങ്കുവച്ചിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞതോടെ പ്രതിശ്രുതവരനൊപ്പമുള്ള ചിത്രം പങ്കുവച്ചപ്പോള്‍ കടുത്ത സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്.
കൊച്ചി, എളമക്കര സ്വദേശിനിയാണ് മീരനന്ദന്‍. ലാല്‍ ജോസ് ചിത്രമായ മുല്ലയിലൂടെ 2008ല്‍ ആണ് സ്‌ക്രീനിലെത്തിയത്. 2011ല്‍ ജയ്‌ബോലോ തെലങ്കാന എന്ന തെലുങ്ക് ചിത്രത്തിലും 2014ല്‍ കരോട്പതി എന്ന കന്നഡ ചിത്രത്തിലും എത്തി. പുതിയമുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കരി എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. നിലവില്‍ ദുബായില്‍ റേഡിയോ ജോക്കിയാണ് മീരനന്ദന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page