ന്യൂഡെല്‍ഹി: ജുലൈ മൂന്ന് മുതല്‍ മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കമാരംഭിച്ചു.
രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ് വര്‍ക്ക് സ്ഥാപനമായ ജിയോ നിരക്കില്‍ 12 മുതല്‍ 25 ശതമാനം വരെ വര്‍ധനവ് ഏര്‍പ്പെടുത്തി. ജുലൈ മൂന്ന് മുതല്‍ വര്‍ധനവ് ബാധകമാവും.
ഡാറ്റാപ്ലാനുകള്‍, ഫോണ്‍ കോള്‍ പ്ലാനുകള്‍, കോംബോ പ്ലാനുകള്‍ എന്നിവയില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. 1559 രൂപയുടെ ജിയോ പ്ലാനിന് 340 രൂപ വര്‍ധിപ്പിക്കും. 1899 രൂപയായിരിക്കും പുതിയ നിരക്ക്. ദിവസം 2.5 ജി.ബിക്കുള്ള 2999 രൂപയുടെ പ്ലാനിന് 600 രൂപ വര്‍ധിച്ച് 3599 രൂപയാവും.
എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ തുടങ്ങിയ മൊബൈല്‍ കമ്പനികളും നിരക്ക് വര്‍ധിപ്പിക്കുമെന്നു സൂചനയുണ്ട്.
