കുമ്പള റെയില്‍വെ അടിപ്പാതയില്‍ വെള്ളപ്പൊക്കം; യാത്രക്കാര്‍ ദുരിതത്തില്‍

കാസര്‍കോട്: കുമ്പള റെയില്‍വെ സ്റ്റേഷനു സമീപത്തെ അടിപ്പാതയില്‍ വെള്ളപ്പൊക്കം. മറുകര എത്താനാകാതെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്ര യാത്രക്കാര്‍ ദുരിതത്തില്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് കോയിപ്പാടി ഭാഗത്തെ നൂറുകണക്കിന് ആള്‍ക്കാര്‍ ആശ്രയിക്കുന്ന അടിപ്പാതയില്‍ വെള്ളക്കെട്ടിന് ഇടയാക്കിയത്.
ഈ വിവരമറിയാതെ വ്യാഴാഴ്ച രാവിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ പതിവ് പോലെ ഇതുവഴിയെത്തിയെങ്കിലും നടന്നു മറുഭാഗത്ത് എത്താന്‍ കഴിഞ്ഞില്ല. പലരും സ്‌കൂളിലേക്ക് പോകാന്‍ കഴിയാതെ തിരികെ വീടുകളിലേക്ക് മടങ്ങിപ്പോയതായി നാട്ടുകാര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കോയിപ്പാടിയില്‍ നിന്നും എത്തിയ ഏതാനും യുവാക്കള്‍ വെള്ളം ഒഴുക്കി വിടുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

One Comment

  1. മരുഭൂമിയിൽ റോഡ് നിർമ്മിക്കുന്ന മനസ്ഥിതിയുമായി കേരളത്തിൽ വന്ന് റോഡ് ഉണ്ടാക്കിയാൽ ഇങ്ങനെയിരിക്കും. റോഡ് നല്ല നിലവാരത്തിലായാലും ഓവുചാലുകകളുടെ കാര്യത്തിൽ സ്ഥിതി പരിതാപകരം

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page