അതിതീവ്രമഴയ്ക്ക് സാധ്യത; കാസര്‍കോട് ഉള്‍പ്പെടെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലപ്പുറത്ത് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page