അബുദാബിയില്‍ മലയാളി യുവാവ് കോണിപ്പടിയില്‍ നിന്ന് വീണു മരിച്ചു

 

അബൂദബി: മലയാളി യുവാവ് അബൂദാബിയിലെ വീടിന്റെ കോണിപ്പടിയില്‍ നിന്ന് വീണു മരിച്ചു. കണ്ണൂര്‍ മാടായി വാടിക്കല്‍ സ്വദേശിയും അബുദാബി യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ അക്രിഡിറ്റേഷന്‍ ഡയറക്ടറുമായ ഡോ.മുഹമ്മദ് റസാഖിന്റെ മകന്‍ മുഹമ്മദ് അമാന്‍ (21) ആണ് മരിച്ചത്. ബിരുദ വിദ്യാര്‍ത്ഥിയായ അമാന്‍ വീടിന്റെ കോണിപ്പടി ഇറങ്ങവേ കാല്‍വഴുതി വീഴുകയും തലക്കേറ്റ ക്ഷതം മൂലം പിന്നീട് മരണപ്പെടുകയുമായിരുന്നു. മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി. വാടിക്കല്‍ ഗ്രീന്‍ പാലസില്‍ കെസി ഫാത്തിബി ആണ് മാതാവ്. റോസന്‍ റൈഹാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page