തൃശ്ശൂരിലും പാലക്കാട്ടും രണ്ടാം ദിവസവും ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

തൃശ്ശൂരിലും പാലക്കാടും വീണ്ടും നേരിയ ഭൂചലനം. ഞായറാഴ്ച പുലർച്ചെ ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് വീണ്ടും പുലര്‍ച്ചെ 3.55നു ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ മുഴക്കം കേട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തൃശ്ശൂരിലും പാലക്കാടും ഇന്ന് വീണ്ടും ഭൂചലനം
ഭൂചലനം നാലു സെക്കന്റുകളോളം നീണ്ടു നിന്നു. പാലക്കാട് ജില്ലയിലെ തൃത്താല, തിരുമറ്റിക്കോട്, ആനക്കര തുടങ്ങിയ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. ഇരുസ്ഥലത്തും ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തില്‍ എന്തെങ്കിലും നാശനഷ്ടമുണ്ടായെങ്കില്‍ അടുത്തുള്ള വില്ലേജ് ഓഫീസില്‍ ഉടന്‍ വിവരമറിയിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നേരത്തെ നിര്‍ദേശിച്ചിട്ടുണ്ട്. ഭാരതപ്പുഴയോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളിലാണ് ഭൂചലനമുണ്ടായത്. ശനിയാഴ്ച രാവിലെ 8.15 ഓടെ ഇവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. സംഭവത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൃശ്ശൂരില്‍ തൃശൂരില്‍ ഗുരുവായൂര്‍, കുന്ദംകുളം, ചൊവ്വന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. പാലക്കാട് തിരുമിറ്റക്കോടാണ് ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് രാവിലെ 8.15 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടർ സ്കെയിലിൽ മൂന്ന് തീവ്രതയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പ്രകമ്പനത്തെ തുടർന്ന് ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page