കാസര്‍കോട് പൊലീസ് ഉദ്യോഗസ്ഥന്‍ സിബി തോമസ് വേഷമിട്ട ‘ഗ്ര്ര്‍ര്‍’ തീയേറ്ററുകളില്‍

കാസര്‍കോട്: കാസര്‍കോട് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സിബിതോമസ് അഭിനയിച്ച ‘ഗ്ര്ര്‍ര്‍’ റിലീസായി. കാസര്‍കോട് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള പ്രമുഖ തീയേറ്ററുകളിലാണ് ചിത്രം റിലീസായത്.
ഒരു പ്രത്യേക സാഹചര്യത്തില്‍ സിംഹക്കൂട്ടില്‍ അകപ്പെട്ടു പോകുന്ന യുവാവിന്റെ കഥ പറയുന്ന സിനിമയാണ് ‘ഗ്ര്ര്‍ര്‍’ . സൂപ്പര്‍ഹിറ്റ് ചിത്രമായ ‘എസ്ര’യ്ക്കു ശേഷം ജെയ്.കെ സംവിധാനം ചെയ്ത ചിത്രമാണ് ‘ഗ്ര്ര്‍ര്‍’.
കുഞ്ചാക്കോബോബന്‍, സുരാജ് വെഞ്ഞാറമൂട്, അനഘ, അലന്‍സിയര്‍, മഞ്ജുപിള്ള, രാജേഷ് മാധവന്‍, ശ്രുതി രാമചന്ദ്രന്‍, ധനേഷ് ആനന്ദ്, രാകേഷ് ഉഷാര്‍, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. കൂടാതെ ഹോളിവുഡ് ചിത്രങ്ങളില്‍ എത്തിയ മോജോ എന്ന സിംഹവും ചിത്രത്തിലുണ്ട്. ദര്‍ശന്‍ എന്നാണ് സിംഹത്തിന്റെ ഈ ചിത്രത്തിലെ പേര്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page