ഹൈദരാബാദ്: ഈനാട് എം.ഡി.യും ഹൈദരാബാദ് റാമോജി ഫിലിംസിറ്റി സ്ഥാപകനുമായ റാമോജിറാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
ഈനാട്, ഇ.ടി.വി തുടങ്ങിയ വന്‍കിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയായ റാമോജിറാവു ആന്ധ്രയുടെ സജീവ മാധ്യമരംഗത്ത് നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. സിനിമാ നിര്‍മ്മാതാവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍, മാധ്യമ സംരംഭകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
തെലുങ്ക് സിനിമയില്‍ നാല് ഫിലിം ഫെയര്‍ അവാര്‍ഡുകളും ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2016ല്‍ രാജ്യം റാമോജിറാവുവിനെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
