കാസര്‍കോട്: ഭര്‍തൃമതിയെ കിണറില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാല്‍ സ്വദേശി സി.വി.പ്രകാശന്റെ ഭാര്യ സി. ലേഖ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചേ കിടപ്പുമുറിയില്‍ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചലിലാണ് മൃതദേഹം കിണറില്‍ കണ്ടെത്തിയത്. ചീമേനി പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. ശങ്കരന് -സരോജിനി ദമ്പതികളുടെ മകളാണ്. മക്കള്‍: പ്രജുല (ഫാഷന്‍ ഡിസൈനിംഗ്), പ്രവീണ (നഴ്സ്), പ്രാര്‍ത്ഥന(വിദ്യാര്‍ത്ഥിനി ). സഹോദരന്: നാരായണന്.
![](https://mlozaudj56ft.i.optimole.com/w:1373/h:773/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/KUMBALA-FAKE-MONEY.jpg)