വിദ്യാര്‍ഥികളെയും കൊണ്ട് യാത്രചെയ്യവേ കുഴഞ്ഞുവീണ ഡ്രൈവര്‍ ആശുപത്രിയില്‍ ചികില്‍സക്കിടെ മരിച്ചു. ആല്വിന് ഡിസൂസ (53) ആണ് മരിച്ചത്. ഉഡുപ്പി ബ്രഹ്മാവറിലെ സ്വകാര്യ സ്കൂളിന്റെ ബസ് പേരാമ്പള്ളിയിലാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. ബസില്‍ കുഴഞ്ഞുവീണ ഡിസൂസയെ മണിപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സക്കിടെ വ്യാഴാഴ്ച രാവിലെ ഹൃദയാഘാതം മൂലം മരിച്ചു. കുഴഞ്ഞു വീഴുന്ന സമയത്ത് ഡ്രൈവര്‍ ബസ് റോഡില്‍ നിന്നും അരികിലേക്ക് മാറ്റിയിരുന്നു. നിയന്ത്രണം വിട്ട് മതിലിലിടിച്ച് നില്‍ക്കുകയായിരുന്നു. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിരുന്നു. നാല് വിദ്യാര്‍ത്ഥികള്‍ ഇതിനകം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഒരു വിദ്യാര്‍ത്ഥി ഇപ്പോഴും ചികിത്സയിലാണ്.
![](https://mlozaudj56ft.i.optimole.com/w:1670/h:996/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound663317320018624884.jpg)