സംസ്ഥാനത്ത് യുഡിഎഫ് 17 സീറ്റിലും എല്‍ഡിഎഫ് രണ്ടിടത്തും, ബിജെപി ഒരിടത്തും മുന്നില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 17 മണ്ഡലങ്ങളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. രണ്ടിടങ്ങളില്‍ എല്‍ഡിഎഫും ബിജെപി തൃശൂരിലും മുന്നിലാണ്. തൃശൂരില്‍ സുരേഷ്ഗോപിയുടെ ലീഡ് നില 7434 വോട്ടുകള്‍ക്ക് മുന്നിലാണ്.
വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധി ബഹുദൂരം മുന്നിലാണ്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്. വടകരയില്‍ ഇടത് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയും യുഡിഎഫിലെ ഷാഫി പറമ്പിലും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. ആലത്തൂരിലും കണ്ണൂരിലും ഇടത് സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍.
അതേ സമയം ലീഡ് നില നിമിഷങ്ങള്‍ക്കകം മിന്നിമറയുന്നത് രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page