Wednesday, June 19, 2024
Latest:

ഓടുന്ന ബൈക്കില്‍ മൂര്‍ഖന്‍ പാമ്പ്; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: ഓടുന്ന ബൈക്കില്‍ മൂര്‍ഖന്‍ പാമ്പ്. ശരീരത്തിലേക്ക് വലിഞ്ഞ് കയറാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് ഉപേക്ഷിച്ച് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ കല്യാണ്‍ റോഡ് അത്തിക്കോത്ത് വെച്ചാണ് സംഭവം. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിച്ച് മടങ്ങവേയാണ് പെയിന്റിങ് തൊഴിലാളി മുത്തപ്പന്‍ത്തറയിലെ സി.സുധീഷിന്റെ കയ്യില്‍ ബൈക്കിന്റെ ഹാന്റിലില്‍ നിന്നും പാമ്പ് കയറിയത്. പേടിച്ച് നിലവിളിച്ച യുവാവ് ബൈക്കില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page