ഒരു ഗ്ലാസ് വെള്ളം കിട്ടിയിട്ടും ദാഹം തീർന്നില്ല; രണ്ടാമതും വെളളം നൽകാനായി അകത്തേക്ക് പോയ വീട്ടമ്മയെ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; കൊല്ലത്ത് 22 കാരൻ പിടിയിൽ

വെള്ളം ചോദിച്ചെത്തി പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. കൊല്ലം കൊല്ലായില്‍ ചല്ലിമുക്ക് സ്വദേശി 22 വയസുള്ള വിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കൊല്ലം ചിതറയില്‍ ആണ് സംഭവം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ 25 കാരിയെ കടന്നു പിടിച്ച് പീഡിപ്പിച്ചതായാണ് കേസ്. ഭര്‍ത്താവും കുട്ടിയും വീട്ടില്‍ ഇല്ലാത്ത സമയത്ത് യുവാവ് വീട്ടില്‍ എത്തുകയായിരുന്നു. വിഷ്ണു കുടിക്കാന്‍ വെള്ളം ചോദിച്ചു. കൊടുത്തപ്പോള്‍ ഒരു ഗ്ലാസ് വെള്ളം കൂടി വേണമെന്നായി. വീടിനകത്തേക്ക് വെള്ളമെടുക്കാന്‍ കയറിയ സമയം പ്രതി വീട്ടില്‍ കയറി പീഡിപ്പിച്ചു. യുവതിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ മുറിവുകളുമുണ്ട്. അടുക്കളയില്‍ വച്ചായിരുന്നു ലൈംഗികാതിക്രമം. യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അയല്‍പ്പക്കത്ത് വീടുകള്‍ ഇല്ലാത്തതിനാല്‍ യുവതിയുടെ നിലവിളി ആരും കേട്ടില്ല. ഭര്‍ത്താവിനെ ഫോണില്‍ വിവരം അറിയിച്ച് പൊലീസില്‍ പരാതി നല്‍കി. വിവരം അറിഞ്ഞ് ഓടി കൂടിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഏറെ നേരത്തെ നിരീക്ഷണത്തിന് ശേഷമാണ് പ്രതി വീട്ടിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. ലഹരിയ്ക്ക് അടിമയും നിരവധി കേസുകളിലെ പ്രതിയുമാണ് വിഷ്ണു. കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page