ദേശീയപാതാ നിര്‍മാണത്തിനെത്തിയ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് യാത്രക്കാരന് മരിച്ചു. കര്‍ഷകനും ബല്‍ത്തങ്ങാടി മച്ചിനയില് താമസക്കാരനുമായ വിനോദ് ഗൗഡ (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് കസബ ഹളേക്കോട് പെട്രോള്‍ പമ്പിന് സമീപം എത്തിയപ്പോള്‍ ചെളി കയറ്റി വന്ന ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ലോറിക്കടിയില്‍ പെട്ട ഗൗഡയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ലോറി ഡ്രൈവറായ മുഹമ്മദ് റാസിക്കിനെതിരെ (30) പരാതി നല്‍കിയിട്ടുണ്ട്. ബെല്‍ത്തങ്ങാടി ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
![](https://mlozaudj56ft.i.optimole.com/w:734/h:470/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/kuniya.jpg)