പരിശീലനത്തിന് എത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ച കരാട്ടെ അധ്യാപകന് 110 വര്‍ഷം തടവും 2.75 ലക്ഷം രൂപ പിഴയും

പോക്സോ കേസിലെ പ്രതിക്ക് കഠിന ശിക്ഷ നല്‍കി കോടതി. 110 വര്‍ഷം തടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തന്റെ സ്ഥാപനത്തില്‍ പരിശീലനത്തിന് എത്തിയ 10 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം സ്വദേശി മോഹനന്‍ പി.പി (51) എന്നയാള്‍ക്ക് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജ് ശ്രീമതി. റോഷന്‍ തോമസ് ആണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചാല്‍ 2.50 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും, പോക്സോ ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2023 സെപ്റ്റംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. മുണ്ടക്കയം പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ആയിരുന്ന ഷൈന്‍ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 18 സാക്ഷികളെയും 12 പ്രമാണങ്ങളും ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page