കാഞ്ഞങ്ങാട് അരയിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങിമരിച്ചു

കാസര്‍കോട്: കൂട്ടുകാര്‍ക്കൊപ്പം അരയിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അരയി വട്ടത്തോട് ബാക്കോട്ട് ഹൗസിലെ ബികെ അബ്ദുള്ള കുഞ്ഞിയുടെ മകന്‍ ബികെ മുഹമ്മദ് സിനാന്‍(16) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ അരയി കാര്‍ത്തിക പുഴയിലാണ് അപകടം. രണ്ട് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. പുഴയിലെ ചുഴയില്‍പെട്ട് മുങ്ങിത്താഴുകുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സിനാനെ കരക്കെത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. കുടെ ഉണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയി. പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. ഷംസിയ ആണ് മാതാവ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page