കുമ്പള കൊടിയമ്മയില്‍ കാട്ടുപന്നികളുടെ പരാക്രമം വൈദ്യുതി തൂണുകളോടും

കാസര്‍കോട്: കുമ്പള കൊടിയമ്മയില്‍ കാട്ടുപന്നികളുടെ പരാക്രമം ഇപ്പോള്‍ വൈദ്യുതി തൂണുകളോടും. പ്രദേശത്തെ ഏഴോളം വൈദ്യുതി തൂണുകള്‍ ഇപ്പോള്‍ കാട്ടു പന്നികളുടെ അക്രമം കാരണം ഏതുനിമിഷവും ഇളകി വീഴാവുന്ന അവസ്ഥയിലാണ്. രാത്രികാലങ്ങളിലാണ് പന്നികള്‍ കൂട്ടത്തോടെയെത്തി വിളയാട്ടം നടത്തുന്നത്. വൈദ്യുതി തൂണുകളുടെ ചുവടുകള്‍ മാന്തി പരിശോധിക്കുകയാണ് പന്നികള്‍ ചെയ്യുന്നത്. തൂണുകളുടെ മണ്ണിനടിയില്‍ ഭക്ഷ്യയോഗ്യമായ കിഴങ്ങുകള്‍ അന്വേഷിക്കുകയാണ് ചെയ്യുന്നത്. നേരത്തെ കാട്ടുപന്നികള്‍ ഇവിടെ ജനജീവിതത്തിന് ഭീഷണിയായിരുന്നു. റോഡില്‍ ഓടുന്ന വാഹനങ്ങളെ ആക്രമിക്കുന്നതും പതിവായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് വാഹനങ്ങള്‍ മറിഞ്ഞ് പരിക്കേറ്റിരുന്നു. ഇപ്പോഴും പരിക്കേറ്റ് ചികില്‍സയിലുള്ളവരുണ്ട്. സാധാരണ കൃഷിയാണ് നശിപ്പിച്ചുവന്നിരുന്നത്. എന്നാല്‍ വൈദ്യുതി തൂണുകളെയും ഇളക്കിയിടുന്നതില്‍ നാട്ടുകാരില്‍ ആശങ്കയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page