മംഗളൂരു: പ്രണയാഭ്യര്‍ത്ഥന നിരസിച്ച കോളേജ് വിദ്യാര്‍ത്ഥിനിയുടെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ബെളഗാവി, കിണയ്ക്ക് സമീപത്തെ ബികോം വിദ്യാര്‍ത്ഥിനിയായ യുവതിയും മാതാവും താമസിക്കുന്ന വീടിനാണ് ആക്രമണ ഭീഷണിയെ തുടര്‍ന്ന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. ഭീഷണി മുഴക്കിയ ചാപ്പണ്ണ ഡോക്കറെ(27)യ്ക്കെതിരെ പൊലീസ് അന്വേഷണവും ആരംഭിച്ചു.
മൂന്ന് വര്‍ഷം മുമ്പും യുവതിയുടെ പിന്നാലെ ചെന്ന് ചാപ്പണ്ണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതോടെ ഭീഷണിപ്പെടുത്തി. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചാപ്പണ്ണയെ താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും പ്രണയാഭ്യര്‍ത്ഥനയുമായി ഇയാള്‍ പിന്നാലെ നടക്കാന്‍ തുടങ്ങി. യുവതി ഇതു നിരസിച്ചതോടെയാണ് കഴിഞ്ഞ ദിവസം ചാപ്പണ്ണ അമ്മയേയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വീടിന് നേരെ കല്ലെറിയുകയും ചെയ്തത്. ഇതോടെയാണ് വിദ്യാര്‍ത്ഥിനിയും മാതാവും പൊലീസിനെ സമീപിച്ചത്.
