ബെള്ളൂരില്‍ ഗൃഹനാഥന്‍ ഇടിമിന്നലേറ്റ് മരിച്ചു; വൈദ്യുതോപകരണങ്ങള്‍ പൊട്ടിത്തെറിച്ചു

കാസര്‍കോട്: ഭക്ഷണം കഴിച്ച് വീട്ടിനകത്ത് ഇരിക്കുകയായിരുന്ന ഗൃഹനാഥന്‍ ഇടിമിന്നലേറ്റ് മരിച്ചു. വൈദ്യുതോപകരണങ്ങള്‍ കത്തി നശിച്ചും പൊട്ടിത്തെറിച്ചും വന്‍ നഷ്ടം.
ബെള്ളൂര്‍, സബ്രകജെയിലെ ദേവരഗുത്തു ഗംഗാധരറൈ (78)യാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം കസേരയില്‍ വിശ്രമിക്കുകയായിരുന്നു ഗംഗാധരറൈ. ഇതിനിടയില്‍ ഉണ്ടായ ഇടിമിന്നലേറ്റ് കസേരയില്‍ നിന്ന് നിലത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. അയല്‍ക്കാരുടെ സഹായത്തോടെ ഉടന്‍ മുള്ളേരിയയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇടിമിന്നലേറ്റ് വീടിന്റെ വയറിംഗ് കത്തി നശിച്ചു. ബള്‍ബുകള്‍ പൊട്ടിത്തെറിച്ച നിലയിലാണ്.
ഭാര്യ: ബേബി. മക്കള്‍: ശ്രീനിവാസ റൈ, സുജയ, സുപ്രിയ. സഹോദരന്‍: ജഗന്നാഥറൈ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page