ഇ.പി.ജയരാജന്‍ വധശ്രമക്കേസ്; കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ കുറ്റ വിമുക്തന്‍

കൊച്ചി: സിപിഎം നേതാവ് ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെ സുധാകരനെ കോടതി കുറ്റവിമുക്തനാക്കി. കുറ്റപത്രത്തില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന് കെ സുധാകരന്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ഗൂഢാലോചന കുറ്റം ഒഴിവാക്കി കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഉത്തരവിറക്കിയത്. കേസില്‍ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. സുധാകരനെതിരെ ഗൂഡാലോചനക്ക് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.
2016 ലാണ് കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. 1995 ഏപ്രില്‍ 12ന് ട്രെയിന്‍ യാത്രക്കിടെയാണ് ഇപിക്കെതിരെ വധശ്രമം നടന്നത്. തിരുവനന്തപുരത്ത് താമസിച്ച് കെ സുധാകരന്‍ ജയരാജനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page