Thursday, June 13, 2024
Latest:

ബേത്തൂർ പാറയിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് വ്യാപാരിയും ഭാര്യയും മരിച്ചു

കാസര്‍കോട്: ബേത്തൂര്‍ പാറയില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡന്റും മണവാട്ടി ടെക്‌സ്റ്റൈല്‍സ് ഉടമയുമായ കെ കെ കുഞ്ഞികൃഷ്ണന്‍ (60), ഭാര്യ ചിത്ര (50) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.30ന് ബേത്തൂര്‍പാറ കുന്നുമ്മല്‍ റോഡിലാണ് നാടിനെ നടക്കിയ അപകടമുണ്ടായത്. കുഞ്ഞികൃഷ്ണനും ഭാര്യ ചിത്രയും കാസര്‍കോട് കല്യാണത്തിന് പോവുകയായിരുന്നു. മൃതദേഹം ബേഡകം താലൂക്കാശുപത്രിയില്‍.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page