മംഗളൂരു -കോയമ്പത്തൂർ റൂട്ടിൽ ശനിയാഴ്ചകളിൽ പ്രത്യേക ട്രെയിൻ; ശനിയാഴ്ച സർവീസ് ആരംഭിക്കും

കോയമ്പത്തൂർ: തിരക്ക് പരിഗണിച്ച് കോയമ്പത്തൂർ-മംഗളൂരു പാതയിൽ മേയ് 18 മുതൽ ജൂൺ 29വരെ ശനിയാഴ്ചകളിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. 06042 നമ്പർ വണ്ടി കോയമ്പത്തൂർ ജങ്ഷനിൽനിന്നും ശനിയാഴ്ച രാത്രി 10.15-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06.55-ന് മംഗളൂരുവിൽ എത്തും. തിരിച്ചുള്ള 06041 നമ്പർ വണ്ടി മംഗളൂരു ജങ്ഷനിൽനിന്നും രാവിലെ 9.30-ന് പുറപ്പെട്ട് വൈകീട്ട് 06.15-ന് കോയമ്പത്തൂരിലെത്തും.
പോത്തനൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ്. കോയമ്പത്തൂരിലേക്കുള്ള ട്രെയിൻ ഉച്ചതിരിഞ്ഞ് 3.30നും മംഗളൂരുവിലേക്കുള്ള വണ്ടി രാത്രി 12.10നും പാലക്കാട് ജങ്ഷൻ സ്റ്റേഷനിലെത്തും. കാസർകോട് ജില്ലയിൽ കാസർകോട് മാത്രമാണ് സ്റ്റോപ്പ് ഉള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page