കിണറില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായത് ഫയര്‍ഫോഴ്‌സ്; കിണറിലിറങ്ങിയത് ഫയര്‍ വുമണ്‍

കാസര്‍കോട്: കളിച്ചു നടക്കുന്നതിനിടെ കിണറില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായത് ഫയര്‍ഫോഴ്‌സ്. രക്ഷപ്പെടുത്താന്‍ കിണറിലിറങ്ങിയത് ഫയര്‍ വുമണും. ഉദുമ മാങ്ങാട് മുഹമ്മദലിയുടെ 50 അടി താഴ്ചയുള്ള വീട്ടുവളപ്പിലെ കിണറിലാണ് ആട്ടിന്‍കുട്ടി അകപ്പെട്ടത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ഫയര്‍ഫോഴ്‌സ് യൂനിറ്റിലെ സംഘമെത്തി. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വുമണ്‍ ട്രെയിനി അരുണ പി നായരാണ് റസ്‌ക്യൂനെറ്റില്‍ കിണറിലിറങ്ങി ആട്ടിന്‍ കുട്ടിയെ കരക്കെത്തിച്ചത്. ആഴമുള്ള കിണറില്‍ വീണിട്ടും യാതെരു പോറലും ആട്ടിന്‍കുട്ടിക്കുണ്ടായില്ല. കാസര്‍കോട് ജില്ലയില്‍ ആദ്യമായാണ് ഒരു വനിത രക്ഷാപ്രവര്‍ത്തനത്തിനായി കണിറിലിറങ്ങിയത്. അഞ്ചുപേരാണ് കാസര്‍കോട് ഫയര്‍ വുമണ്‍ ട്രെയിനിയായി എത്തിയത്. സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ കെവി മനോഹരന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ എം.എല്‍ കിഷോര്‍, എസ് അരുണ്‍, ഹോംഗാര്‍ഡുമാരായ രാജു, അനീഷ്, ഡ്രൈവര്‍ ഷാഹിന്‍ എന്നവരും രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page