കാസര്‍കോട്: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി ഫാമിലി കോണ്‍ഫറന്‍സ് 12ന് വൈകിട്ടു കാഞ്ഞങ്ങാട്ടു നടക്കും. വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം എന്ന സന്ദേശമായാണ് കോണ്‍ഫറന്‍സ് നടത്തുന്നത്. കുവൈറ്റിലും സംസ്ഥാനത്തെ 10 ജില്ലകളിലും കോണ്‍ഫറന്‍സ് നടത്തിക്കഴിഞ്ഞു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുള്‍ ലത്തീഫ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബഷീര്‍ കൊമ്പനടുക്കം, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി രമേശന്‍, നഗരസഭാ ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, ഹക്കീം കുന്നില്‍, അസീസ് കടപ്പുറം പ്രസംഗിക്കുമെന്ന് ശരീഫ് തളങ്കര, ഫഹൂം മുബാറക്, അസീസ് മദനി, അബ്ദുള്‍ റഹിമാന്‍, റുവൈസ് നെല്ലിക്കുന്ന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട്: കോണ്‍ഫറന്‍സിന്റെ ഭാഗമായി കന്തല്‍ മണിയംപാറയില്‍ ‘തസ്ഫിയ ‘ ആദര്‍ശ സമ്മേളനം നടത്തി. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീന്‍ സ്വലാഹി, അനീസ് മദനി, സവാദ് സലഫി, ജാബിര്‍ കന്തല്‍ പ്രഭാഷണം നടത്തി. ശരീഫ് തളങ്കര അധ്യക്ഷത വഹിച്ചു.
