കാസര്‍കോട്: ബന്തിയോട്ടെ പല ചരക്ക് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. നാട്ടുകാര്‍ തടിച്ചുകൂടിയതോടെ അക്രമികള്‍ വാഹനം ഉപേക്ഷിച്ച് സ്ഥലം വിട്ടു. ബന്തിയോട്ടെ വ്യാപാരി ഇര്‍ഷാദിനെയാണ് ഒരുസംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. തിങ്കളാഴ്ച സന്ധ്യയോടെ മംഗളൂരുവില്‍ നിന്നെത്തിയ അഞ്ചംഗ സംഘം കടയില്‍ കയറി ബഹളം വയ്ക്കുകയും യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. ബഹളം കേട്ട് നാട്ടുകാര്‍ തടിച്ചുകൂടിയതോടെ സംഘം സ്ഥലം വിട്ടു. സംഘം എത്തിയ കാര്‍ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് പൊലീസെത്തി കാര്‍ കസ്റ്റഡിയിലെടുത്തു. കാറിന്റെ ആര്‍സി ഉടമസ്ഥനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. വ്യാപാരി ഇര്‍ഷാദില്‍ നിന്നും പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്. മംഗളൂരുവില്‍ നിന്ന് പലചരക്ക് സാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ മൂന്നുലക്ഷം രൂപ നല്‍കാനുണ്ടെന്നും അതുമായി ബന്ധപ്പെട്ടതാണ് അക്രമമുണ്ടായതെന്നും ഇര്‍ഷാദ് പൊലീസിനോട് പറഞ്ഞു. അതേസമയം മംഗളൂരുവില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ ആറുലക്ഷം രൂപയാണ് നല്‍കാനുളളതെന്നും പല നാളായി ഒഴുവുകഴിവുകള്‍ പറഞ്ഞു പണം നല്‍കാതെ വഞ്ചിക്കുകയാണെന്നും മംഗളൂരുവിലെ വ്യാപാരിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
