പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ കൂടി മരിച്ചു; മരണം മൂന്നായി

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ കൂടി മരിച്ചു. പാലക്കാട്ടെ മൂന്നാമത്തെ മരണമാണിത്. എലപ്പുള്ളി സ്വദേശിനി ലക്ഷ്മി(90) ആണ് മരിച്ചത്. ശനിയാഴ്ച സൂര്യാഘാതമേറ്റ് കനാലില്‍ വീണ് മരിച്ചുകിടക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്. ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് ആണ് ചൂട് രേഖപ്പെടുത്തിയത്. 42 ഡിഗ്രി കടന്നേക്കുമെന്നാണ് അധികൃതര് പറയുന്നത്. ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസവും ഒരാള്‍ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു. കുത്തനൂര്‍ പനയങ്കം സ്വദേശി ഹരിദാസന്‍ ആണ് മരിച്ചത്. വീടിനു സമീപത്തായാണ് ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ഹരിദാസന്റെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ച ശേഷം വെയിലത്തു കിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൂര്യാതപമേറ്റാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ സ്ഥിരീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page